അലനല്ലൂര്‍: കെ.എന്‍.എം. അണയങ്കോട് ശാഖയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അണയങ്കോട് ദാറുല്‍ ഉലും മദ്റ സയില്‍ നടന്ന ചടങ്ങില്‍ ശാഖാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ടി.വി അബ്ദുറഹീം സലഫി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി റസാഖ് മംഗലത്ത്, വാര്‍ഡ് മെമ്പര്‍ ജമീല നാസര്‍, പി.കെ നസീര്‍ സ്വലാഹി, ടി.ഷബീര്‍ സ്വലാഹി, കെ.ഫസലുല്‍ അലി മാസ്റ്റ ര്‍, അബ്ദുള്ള കോയ പാറോക്കോട്ട്, മാടമ്പാറ മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
