മണ്ണാര്‍ക്കാട്:വന്യജീവികള്‍ നാട്ടിലിറങ്ങുമ്പോഴുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരി ടാനും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുമായി നിയോഗിച്ച ദ്രുതകര്‍മ്മസേന കളെ (ആര്.ആര്.ടി.) അടിയന്തരമായി ശാക്തീകരിക്കണമെന്ന് ആവശ്യം.കൂടുതല്‍ ജീവനക്കാരെ നിയമിച്ചും അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കിയും സേനയെ ശക്തിപ്പെടുത്തണമെന്നാവ ശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി, ജില്ലയുടെ ചുമതല യുള്ള പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നിവേദനം നല്കി. കെ.എഫ്.പി.എസ്.എ. ജില്ലാ സെക്രട്ടറി എം.മൊഹമ്മദ് സുബൈറിന്റെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാ ണ് പാലക്കാട്. കൊല്ലങ്കോട്, പാലക്കാട്, മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലായി നാല് സ്ഥി രം ദ്രുതപ്രതികരണ സേനകളാണ് ജില്ലയിലുള്ളത്. ഇതില്‍ പാലക്കാട് ആര്.ആര്.ടി ഒഴികെയുള്ള മൂന്ന് സേനകളിലും ജീവനക്കാരെ നിയമിച്ചിരിക്കുന്നത് മറ്റ് ഓഫിസുകളില്‍ നിന്ന് പുനര്വിന്യാ സം നടത്തിയാണ്. ഇത് അതത് ഓഫിസുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വനം-വന്യ ജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി സംഘടന നിവേദ നത്തില്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം മാത്രം ജില്ലയില്‍ 2000-ത്തോളം മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്ത്ത നങ്ങളാണ് ആര്.ആര്.ടികള്‍ നടത്തിയിട്ടുള്ളത്. ഓലപ്പടക്കവും പമ്പ് ആക്ഷന്‍ ഗണ്ണും ലോഞ്ചറുമാ ണ് കാട്ടാനകളെ തുരത്താന്‍ ആര്.ആര്.ടിക്കുള്ള ആയുധം. തുരത്തുന്നതിനിടെ കാട്ടാനകള്‍ വന പാലകരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങളും നിരവധിയുണ്ട്. കഴിഞ്ഞദിവസം കച്ചേരിപ്പറമ്പ് ഭാഗത്ത് വെച്ച് കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ തിരിഞ്ഞെത്തിയ കാട്ടാന ആര്.ആര്.ടി. വാഹനത്തെ ആക്രമിച്ചു. ഭാഗ്യം കൊണ്ടാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. ഒരുവര്‍ഷത്തിനിടെ അട്ടപ്പാടിയിലും തിരുവിഴാംകുന്നിലുമായി രണ്ട് വാച്ചര്‍മാരാണ് ആനയുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ അത്യാധുനിക ആയുധങ്ങളും കാലോചിതമായ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുകയും വേണം.
ആര്.ആര്.ടികള്ക്കായി 20 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തസ്തികകള്‍ അനുവദിച്ചത് ആശ്വാസകരമാണെങ്കിലും, അതിനാനുപാതികമായി മറ്റ് തസ്തികകള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, കൊല്ലങ്കോട് ആര്.ആര്.ടികള്‍ക്ക് സ്ഥിരം തസ്തികകള്‍ അനുവദിക്കുക യും മണ്ണാര്‍ക്കാട്, അട്ടപ്പാടി ആര്.ആര്.ടികളിലെ കടുത്ത ജോലിഭാരത്തെക്കുറിച്ചും സംഘടന ആശങ്ക പങ്കുവെച്ചു.താല്‍ക്കാലിക ജീവനക്കാരുടെ എണ്ണമെങ്കിലും വര്‍ധിപ്പിക്കുന്നത് ജോലിഭാരം കുറയ്ക്കാനും സേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും സംഘടന വ്യക്തമാക്കി.
