അലനല്ലൂര്‍: സ്ത്രീ ശാക്തീകരണ രംഗത്തെ ലോകോത്തര മാതൃകയാണ് കുടുംബശ്രീയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു. മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന കന്നുകാലി വിക സന, മൃഗാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്പ്പെടുന്നകുടുംബശ്രീ ജീവനം 2.0 കാംപെ യിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടി പോലുള്ള ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്തുമൃഗ പരിപാലനം പലരുടെയും ഉപജീവന മാര്‍ഗമാണ്. ഇത്തരം മേഖലകളില്‍ കുടുംബശ്രീയെ ശാക്തീകരിക്കുന്നതിനും, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ‘ജീവനം 2.0’ പദ്ധതി ആവി ഷ്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.അലനല്ലൂര്‍ സി.ഡി.എസ്. ലൈവ് സ്റ്റോക്ക് ക്ലസ്റ്ററിലെ ഏറ്റവും പ്രായമേറിയ കര്‍ഷകയായ പ്രസന്നാമ്മയ്ക്ക് വിരമരുന്ന് കിറ്റ് കൈമാറി ഡി വോമിങ് കാംപെയിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.അലനല്ലൂര്‍ കാര യു.ബി. കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് മുഖ്യാതിഥിയായി.
ക്ലസ്റ്റര്‍ പരിധിയിലുള്ള കര്‍ഷകര്‍ക്കുള്ള സൗജന്യ വിരമരുന്ന് വിതരണം, സംരംഭകര്‍ക്കായുള്ള ബാങ്ക് വായ്പാമേള, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ സി സി) ഡ്രൈവ് എന്നിവം ഇതോടനുബന്ധിച്ച് നടന്നു. ആനിമല്‍ ഹസ്ബന്ഡറിപ്രൊഡ്യൂസര് ഗ്രൂപ്പുകള്‍ക്കുള്ള ഫണ്ട് വിതരണം, തിരഞ്ഞെടു ക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള ആധുനിക കൃഷി, മെഷീനറികളുടെ വിതരണം എന്നിങ്ങനെ മൃഗസം രക്ഷണ മേഖലയിലെ പുതിയ അറിവുകളും സേവനങ്ങളും എന്നിവയും ഒരുക്കിയിരുന്നു. മൃഗ സംരക്ഷണ – ക്ഷീരവികസന മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകളേയും സേവനങ്ങളേയും ഉള് പ്പെടുത്തി നടത്തിയ മെഗാ എക്സ്പോയില്‍ മില്‍മ, മില്‍മ ഫീഡ്സ്, കെ എസ് ഫീഡ്സ് എന്നി വയുടെ സ്റ്റാളുകളും ആധുനിക ഡയറി മെഷീനറികളുടെ പ്രദര്‍ശനവും, കുടുംബശ്രീ സംരംഭ കരുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ (മൃഗസംരക്ഷണ മേഖല) ഡോ വന്ദന ശശിധരന് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദുചന്ദ്രന്‍, എസ്.ഷീന, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആംബുക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനിത വിത്തനോട്ടില്‍, കുടും ബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്, അസി. ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ കെ ആര് ഗീത, മൃഗസംരക്ഷണ മേഖല ജില്ലാ പ്രോഗ്രാം മാനേജര്‍ ഐശ്വര്യ ശ്രീനിവാസന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
