മണ്ണാര്‍ക്കാട്: ദുബൈ കെ.എം.സി.സി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പര്‍ശം മണ്ണാര്‍ക്കാട് സി.എച്ച് സെന്ററിന് കൈമാറി. മണ്ഡലം ഭാരവാഹികളായ നാസര്‍ പടുവില്‍, അബ്ദുറഹ്മാന്, ബിച്ചു തെങ്കര, ഫിറോസ് തെങ്കര എന്നിവര്‍ ചേര്‍ന്ന് സി.എച്ച് സെന്റര്‍ ഭാരവാ ഹികളായ അഡ്വ. നൗഫല്‍ കളത്തില്‍, കെ.ടി അബ്ദുള്ള, സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ക്ക് ഫണ്ട് കൈമാറി. ആതുരസേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി.എച്ച് സെന്ററിനുള്ള മണ്ഡലം കെ.എം.സി.സിയുടെ സ്നേഹോപഹാരമായാണ് ഈ ധനസഹായം കൈമാറിയത്. പ്രവാസ ലോകത്തുനിന്നും ജന്മനാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി കെ.എം.സി.സി നടത്തി വരുന്ന നിരന്തരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്.
