മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന നാല്, ഏഴ് തുല്യതാ പരീക്ഷകളിലായി ജില്ലയില്‍ 146 പേര് പരീക്ഷ എഴുതും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷയ്ക്ക് ജില്ലയില്‍ തുടക്കമായി. ഞായറാഴ്ച ഏഴാം തരവും, നാലാം തരവും പരീക്ഷ നടക്കും .ജില്ലയില്‍ ഏഴാം തരം തുല്യത 113 പഠിതാക്കളാണ് എഴുതുന്നത്.
ആദ്യ ദിനത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലാണ് മികവുത്സവം പരീക്ഷ നടന്നത്. രണ്ടാം ദിനം സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ജില്ലയില്‍ 11 പരീക്ഷാ കേന്ദ്രങ്ങള്‍ ആണുള്ളത്. കല്‍പ്പാത്തി ജി.എല്‍.പി.എസ് , പെരു വമ്പ് എച്ച്.എസ്.എസ് , ഒറ്റപ്പാലം ഈസ്റ്റ് ജി.എച്ച്.എസ്.എസ്,പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ് , വട്ടേനാട് ജി.വി.എച്ച്എസ്എസ് , നെന്മാറ ജി.ബി.എച്ച്.എസ്.എസ് , പട്ടാമ്പി ജി.എച്ച്.എസ്.എസ് ,മാത്തൂര്‍ ബംഗ്ലാവ് സ്കൂള്‍, വടക്കഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അഗളി ജി.വി. എച്ച്.എസ്.എസ് , മുട്ടികുളങ്ങര ജ്യോതി നിലയം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
നാലാം തരം തുല്യതാ മികവുത്സവം പരീക്ഷയില്‍ മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം, ഇംഗ്ലീഷ് എന്നിങ്ങനെ നാല് വിഷയങ്ങളിലും രാവിലെ പത്ത് മുതല്‍ വൈകീട്ട് 3.30 വരെ പരീക്ഷ നടക്കും. 33 പേരാണ് ജില്ലയില്‍ നാലാം തരം തുല്യത മികവുത്സവത്തിന് തയ്യാറെടുക്കുന്നത്. ഇതോടൊപ്പം ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്നാംവര്‍ഷ പരീക്ഷയും ജില്ലയിലെ 12 സ്കൂളു കളില്‍ നടക്കുന്നതായി സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.
