മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എ. സഹിതം യുവാവിനെ മണ്ണാര്‍ക്കാട് പൊലി സ് പിടികൂടി. തെങ്കര മണലടി പറശ്ശേരി അപ്പക്കാടന്‍ വീട്ടില്‍ മുനീര്‍ (32) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 1.34 ഗ്രാം എം.ഡി.എം.എ. പൊലിസ് കണ്ടെടുത്തു. വെള്ളിയാഴ്ച തെങ്കര മേലാ മുറി റോഡില്‍ കാഞ്ഞിരവള്ളി പൊട്ടിപ്പാലത്ത് നിന്നാണ് ഇയാളെ പൊലിസ് സംഘം പിടികൂടി യത്. നിരോധിത മയക്കുമരുന്ന് കൈവശം വെച്ച് വില്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേകിന്റെ നേതൃ ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രേഡ് എ.എസ്.ഐ. രാമചന്ദ്രന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അഭിലാഷ്, സിവില്‍ പൊലിസ് ഓഫിസര്‍ സ്മിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി കല്ലടിക്കോട് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാറും സ്ഥലത്തെത്തിയിരുന്നു.
