അലനല്ലൂര്‍: അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പൊതുപരീക്ഷ യില്‍ ഉന്നതവിജയം നേടിയവരേയും, സ്കോളര്‍ഷിപ് ജേതാക്കളെയും അനുമോദിക്കാനായി സംഘടിപ്പിച്ച ‘വിജയോത്സവം -2026’ കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് അധ്യക്ഷനായി. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈനക്കുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, നസീറ ജാസ്മിന്, നിജാസ് ഒതുക്കുംപുറത്ത്, ജമീല, രാജി മനോജ്, മുന്‍ ബാങ്ക് പ്രസിഡന്റ് ടി.വി സെബാസ്റ്റ്യന്‍, കെ.അബൂബക്കര്‍, ഡയറക്ട ര്‍മാരായ ടി.രാജകൃഷ്ണന്, കെ.സെയ്ദ്, ടി.ബാലചന്ദ്രന്, വി.ഉസ്മാന്, എം.ശ്രീധരന്, ബിന്ദു, ഷെറീന മുജീബ്, മറ്റു പൊതുപ്രവര്‍ത്തകരായ പി.പ്രജീഷ്, എം.സിബ്ഗത്തുള്ള, അബ്ദുല്‍ സലീം, കെ.ടി ഹംസപ്പ, പി.രഞ്ജിത്ത്, എം.അമീന്, അബ്ദുല്‍ അസീസ്, ഉമ്മര്‍ മഠത്തൊടി എന്നിവര്‍ സംസാരിച്ചു.
