പാലക്കാട്: ദേശീയ വായനാദിന – മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേ ഷന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമു ഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം രമേശ് പിഷാര ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വായനയുടെ ലോകത്ത് ഭാവനയ്ക്ക് വലിയ പ്രസക്തിയാണെ ന്നും സര്‍ഗാത്മകമായ കഴിവുകളെ വര്‍ധിപ്പിക്കാന്‍ വായന സഹായിക്കുമെന്നും അദ്ദേഹം പറ ഞ്ഞു. വായന കാഴ്ചകള്‍ക്ക് വഴിമാറുന്ന ഈ കാലഘട്ടത്തില്‍ വായിച്ചു വളരേണ്ടത് അനിവാര്യമാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ഇ.വി കോമളം അധ്യക്ഷയായി. ജില്ലാ ഇന്ഫ ര്‍മേഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ആര്.ഗ്രീഷ്മ, എസ്.എസ് അക്കാദമി ഫൗണ്ടര്‍ സുരേന്ദ്രന്, കാന്‍ഫെഡ് ചെയര്മാന് പി.എസ് നാരായണന്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് എക്സിക്യൂട്ടീവ് അംഗങ്ങളായ മാന്നാര്‍ ജി. രാധാകൃഷ്ണന്, പി.ആന്റണി റോബര്‍ട്ട്, സെക്രട്ടറി ഡോ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മത്സര വിജയികള്‍
ജില്ലാതല ക്വിസ് മത്സരത്തില്‍ ബെമണ്ണൂര് ജി.എച്ച്.എസിലെ വിദ്യാര്‍ഥിനി സി.എം മൃദുല ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോങ്ങാട് കെ.പി.ആര്.പി. ഹൈസ്കൂളിലെ വിദ്യാര്‍ഥിനി എന്‍.എ ഷഹനാസിനാണ് രണ്ടാം സ്ഥാനം.
പരിപാടിയോടനുബന്ധിച്ച് യു.പി., എല്‍.പി. വിഭാഗത്തിനായി നടത്തിയ ചിത്രരചന മത്സരത്തില്‍ യു.പി. ലയണ്‍സ് സ്കൂളിലെ വിദ്യാര്‍ഥിനി വേദിക ശങ്കര്‍ ഒന്നാംസ്ഥാനം നേടി. ഒറ്റപ്പാലം കേന്ദ്രീ യ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി എച്ച്.മിത്രയ്ക്കാണ് രണ്ടാം സ്ഥാനം. എല്‍.പി. വിഭാഗത്തില്‍ ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ എസ്.ശ്രീനോ യി, എച്ച്.അര്ജുന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പുസ്തകങ്ങളും പാലക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രമേശ് സമ്മാനിച്ചു.
ജില്ലാതല ക്വിസ് മത്സരത്തിലെ വിജയികള്‍ ജൂലൈ 18ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയികള്‍ക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡിനോ ടൊപ്പം അമ്പതിനായിരം രൂപയുടെ പുസ്തകങ്ങളും ലഭിക്കും.
