ആനയുടെത് സ്വാഭാവിക മരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടോപ്പാടം:കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാലില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മുളകു വള്ളം റിസര്‍വ് വനത്തിലെ മുട്ടിപ്പാറ ഭാഗത്ത് സംസ്കരിച്ചു. പുഴയിലെ ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടിലിടിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് ആനയുടെ സ്വാഭാവിക മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം ആനയുടെ ഇരുകൊമ്പുകള്ക്കും കുറച്ച് പൊട്ടലുകളും ചെറിയകഷ്ണങ്ങള്‍ മുറിഞ്ഞ് പോയതുമല്ലാതെ മറ്റുകുഴപ്പങ്ങളൊന്നുമില്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് കുരുത്തിച്ചാലില്‍ പുഴയുടെ മധ്യഭാഗത്തുള്ള പാറയിടുക്കില്‍ 30 വയസ് പ്രായം മതിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും കുത്തൊഴുക്കും കാരണം അന്ന് ജഡം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇന്നലെ ജലനിരപ്പ് താഴ്ന്ന തോടെയാണ് നാട്ടുകാരും വനംവകുപ്പും അഗ്നിരക്ഷാസേയുമെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ജഡം കരയ്ക്കെത്തിച്ചത്. വാര്‍ഡ് മെമ്പര്‍ കെ.പി ഇല്യാസിന്റെ നേതൃത്വത്തില്‍ പ്രദേശവാസി കള്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് ആനയുടെ ജഡം കരയ്ക്കെത്തിക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ജഡം കൊണ്ടുപോകാനായി എത്തിയ ലോറി ചെളിയില്‍ കുടുങ്ങിയ പ്രതിസന്ധി പരിഹരിച്ച് രാത്രി 12മണിയോടെ ജഡം മുളകുവള്ളം വനത്തിലേക്ക് മാറ്റുകയായി രുന്നു.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതി യുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്കാരനടപടികള്‍ പൂര്‍ത്തിയാക്കിയത്. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ സി. അബ്ദുല്‍ ലത്തീഫ്, റെയ്ഞ്ച് ഓഫിസര്‍ ഇമ്രമോസ് ഏലിയാസ് നവാസ്, വാര്‍ഡ് മെമ്പര്‍ കെ.പി ഇല്യാസ്, തിരുവിഴാം കുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സി. ഗിരീഷ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസ ര്‍ ഗ്രേഡ് എം. ജയ്സണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് ജിതിന്മോന്, സി. ഉണ്ണികൃഷ്ണന്, ഫോറ സ്റ്റ് ബീറ്റ് അസിസ്റ്റന്റ് സുധീഷ് എന്നിവരും മറ്റ് വനംവകുപ്പ് ജീവനക്കാരും സന്നിഹിതരായിരുന്നു.
