എടത്തനാട്ടുകര: കെ.എന്‍.എം. മര്‍ക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം ആദര്‍ശ സമ്മേളനം ഞായറാഴ്ച വൈകിട്ട് നാലിന് കോട്ടപ്പള്ള ഇസ്ലാഹി സെന്ററില്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നമ്മണ്ട ഉദ്ഘാടനം ചെയ്യും. അബ്ദുസലാം മുട്ടില്‍,സി.പി അബ്ദുസമദ് , കെ.പി ഉബൈദുള്ള ഫാറൂഖി, തുടങ്ങിയവര്‍ സംസാരിക്കും.ഇതിന്റെ ഭാഗമായി തടിയംപറമ്പ് നവോത്ഥാന നഗറില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗം ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉബൈദുള്ള ഫാറൂഖി അധ്യക്ഷനായി. മുന്‍ എ.ഇ.ഒ. പി.കെ സക്കീര്‍ മാസ്റ്റര്‍, ഡോ.സി.പി മുസ്തഫ മാസ്റ്റര്‍ ,സി.പി മുസ്തഫ മാസ്റ്റര്‍, ടി.പി ഖാദര്‍ഷാ, ടി.ഹംസ, കെ.പി നാസര്‍ മാസ്റ്റര്‍, ശൈഖ് മുഹമ്മദ്, എ.എം മുഹമ്മദ് സക്കീര്‍, യൂനസ് സലീം, സമീര്‍ ബാബു പടുകുണ്ടില്‍, മുസ്തഫ പൂക്കാടഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
