കോട്ടോപ്പാടം: കോണ്‍ഗ്രസ് അമ്പലപ്പാറ, പൂളക്കുന്ന് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് വിജയികളേയും, എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ് ജേതാക്കളെ അനുമോദിച്ചു. ഇരട്ടവാരി കോണ്‍ഗ്രസ് ഭവനില്‍ നടന്ന അനുമോദന യോഗം ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡ ന്റ് പി.കെ ഉസ്മാന് അധ്യക്ഷനായി. ചടങ്ങില്‍ കുറാഷ് ചാംപ്യന്‍ഷിപില്‍ സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവായ വി.ടി ഷിബിന, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍മാര്‍ക്കും നേടിയ ആന്മരിയ സാബു, വിരമിച്ച അധ്യാപകന് ഹംസ മാസ്റ്റര്‍ പാറോക്കോട്ടില്‍ എന്നിവരെയും ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, എ.അസൈനാര്‍ മാസ്റ്റര്‍, ഉമ്മര്‍ മനച്ചിത്തൊടി, ഷിഹാബ് കുന്നത്ത്, സിജാദ് അമ്പലപ്പാറ, വാര്‍ഡ് മെമ്പര്‍ എ.ദീപ, കെ.ജെ ജോസ്, വി.ചന്ദ്രന്, അപ്പുക്കുട്ടന്, എ.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
