അലനല്ലൂര്‍: മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ വരുമാന വര്‍ധനവും ഉപജീവന സുര ക്ഷയും ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന ‘ജീവനം 2.0’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് അലനല്ലൂര്‍ കാരയി ലെ യു.ബി കണ്വെന്ഷന് സെന്ററില്‍ നിര്‍വഹിക്കും. ക്ലസ്റ്റര്‍ പരിധിയിലുള്ള കര്‍ഷകര്‍ക്കുള്ള സൗജന്യ വിരമരുന്ന് വിതരണം, സംരംഭകര്‍ക്കായുള്ള ബാങ്ക് വായ്പാമേള, കിസാന്‍ ക്രെഡിറ്റ് കാര്‍ ഡ് (കെ.സി.സി.) ഡ്രൈവ് എന്നിവയുണ്ടാകും. ആനിമല്‍ ഹസ്ബന്‍ഡറി പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ ക്കുള്ള ഫണ്ട് വിതരണം, തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള ആധുനിക കൃഷി, മെഷീനറിക ളുടെ വിതരണം എന്നിങ്ങനെ മൃഗസംരക്ഷണ മേഖലയിലെ പുതിയ അറിവുകളും സേവനങ്ങ ളും ഒരുക്കിയിട്ടുണ്ട്. മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകളേയും സേവനങ്ങളേയും ഉള്‍പ്പെടുത്തി മെഗാ എക്സ്പോയും സംഘടിപ്പിക്കുന്നു. മില്‍മ, മില്‍മ ഫീഡ് സ്, കെ എസ് ഫീഡ്സ് എന്നിവയുടെ സ്റ്റാളുകളും ആധുനിക ഡയറി മെഷീനറികളുടെ പ്രദര്‍ശ നവും, കുടുംബശ്രീ സംരംഭകരുടെ തനത് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്ന പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
