കോട്ടോപ്പാടം: കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊടുവാളിപ്പുറം വാര്‍ഡ് നിവാസികള്‍ക്കായി ഷുഗര്‍, പ്രഷര്‍ പരിശോധന ക്യാംപും, ശുചിത്വ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊടുവാളിപ്പുറം മദ്റസയില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് അംഗം റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹസീന ബോധവല്‍ക്കരണ ക്ലാസെടുത്തു. ആരോഗ്യപ്രവര്‍ത്തക ജിഷ, മുന്‍ പഞ്ചായത്ത് അംഗം റഫീന മുത്തനില്‍, കെ. ബാവ, ആശവര്‍ക്കര്‍ ശാന്തകുമാരി, കെ.മജീദ്, പി.പി അസീസ്, രായിന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
