മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘മികവ്-2026’ എസ്.എസ്.എല്‍.സി., പ്ലസ്ടു അവാര്‍ഡ് സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കുന്ന അനുമോദന സമ്മേളനം പൊതുവിദ്യാ ഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഏകോപന സമിതി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും മറ്റുമേഖലകളില്‍ മികവ് തെളിയിച്ചവരേയും ആദരിക്കും. മന്ത്രി ക്ക് മണ്ണാര്‍ക്കാട്ടെ വ്യാപാരി സമൂഹത്തിന്റെ ആദരവും യോഗത്തില്‍ വെച്ച് നല്‍കും. കൂടാതെ മണ്ണാര്‍ക്കാട്ടെ മുഴുവന്‍ വ്യാപാരികളേയും, കുടുംബാംഗങ്ങളേയും ഓപ്പറേഷന് തൂഫാന് വാരിയ റായി പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേക് വ്യാപാരികള്‍ക്ക് ലഹരിവിരുദ്ധ പ്രതി ജ്ഞ ചൊല്ലിക്കൊടുക്കും.
സംഘടനാ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍, മറ്റ് ജില്ലാ-മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയ വര് യോഗത്തില്‍ പങ്കെടുക്കുമെന്ന് ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ രമേഷ് പൂര്‍ണ്ണിമ, ഷമീര്‍ യൂണിയന്, ആബിദ്, ഷമീര്‍ കിങ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
