മണ്ണാര്‍ക്കാട്: തെങ്കര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 13-ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പരിശോധനാ ക്യാംപ് നടക്കും.അസ്ഥികളുടെ സാന്ദ്രത വിലയിരുത്തി അസ്ഥിക്ഷയം ഉള്‍പ്പെടെയുള്ള അസ്ഥിരോഗ ങ്ങള് നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 40 വയസ്സിന് മുകളിലുള്ള സ്ത്രീക ള്‍, പുരുഷന്മാര്, ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകള്‍, അസ്ഥിവേദന, നടുവേദന, സന്ധി വേദന എന്നിവ അനുഭവിക്കുന്നവര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാം.ആദ്യം രജിസ്റ്റര്‍ ചെയ്യു ന്ന 100 പേര്‍ക്ക് പരിശോധന സൗജന്യമാണ്. താല്പര്യമുള്ളവര് ഒ.പിയില്‍ നേരിട്ടത്തിയോ 04924-222690 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യണമെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
