കോട്ടോപ്പാടം: കോട്ടോപ്പാടം പഞ്ചായത്തിലെ മുട്ടിപ്പാറ-കച്ചേരിപ്പറമ്പ് ഭാഗത്ത് ജനവാസമേഖ ലയിലെത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ വാഹ നത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വാഹനത്തിന്റെ ബോണറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വാഹന ത്തിലുണ്ടായിരുന്ന ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ഫിറോസ് വട്ടത്തൊടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമെത്തിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുകയ റ്റുന്നതിനിടെയാണ് ഒരു കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്ത് ബോണറ്റില്‍ കൊമ്പുകള്‍ കൊണ്ട് കുത്തിയത്. ആക്രമണത്തിന് ശേഷം ആര്.ആര്.ടി സംഘം കാട്ടാനക്കൂട്ടത്തെ മുളകുവ ള്ളം റിസര്‍വ് വനത്തിലേക്ക് കയറ്റിവിട്ടു.മേഖലയില്‍ മുന്‍പും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി ട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നേരിക്കുന്നില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ച ര്‍ ഷൈജു കൊല്ലപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പ് മേലേക്കളം തോട്ടപ്പായിക്ക് സമീപം വെച്ച് കാട്ടാന ആക്രമണത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എം. ജഗദീഷിന് സാരമായി പരിക്കേറ്റിരുന്നു. കാട്ടാനയെ തുരത്തുന്നതിനിടെ രക്ഷപ്പെടാന്‍ ഓടുന്നതിനിടയിലാണ് പലപ്പോ ഴും അപകടങ്ങള്‍ സംഭവിക്കാറുള്ളത്.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കുറച്ചുദിവസങ്ങളായി കാട്ടാനശല്യം അതി രൂക്ഷമാണ്. ഇതിനെത്തുടര്‍ന്ന് സ്റ്റേഷനിലെ ജീവനക്കാരും ആര്.ആര്.ടി. അംഗങ്ങളും രാവും പകലും പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വനാതിര്‍ത്തിയിലെ ഫെന്‍സിങ് അറ്റകുറ്റപണികള്‍ നടത്തി കാട്ടാനകളെ തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് : www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബല്‍ സെല്ലില്‍ പരാതി നല്‍കുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.