അലനല്ലൂര്‍: നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്ന മലയോര ഹൈവേയില്‍ ടാറിങ്ങിനായി പരുവപ്പെടുത്തിയ ഭാഗത്തുണ്ടായ കുഴികളടയ്ക്കുന്നതിന് കെ.ആര്.എഫ്.ബിയുടെ നേതൃത്വത്തി ല്‍ നടപടി തുടങ്ങി. ഭീമനാട് മുതല്‍ അത്താണിപ്പടി വരെയുള്ള ദൂരത്തില്‍ പാതയുടെ ഉപരിതല ത്തിലെ കുഴികള്‍ മെറ്റലും പാറപ്പൊടിയും (വെറ്റ്മിക്സ് മെക്കാഡം) ചേര്‍ത്ത മിശ്രിതം ഉപയോഗി ച്ച് കുഴികള്നികത്തി റോഡ് നിരപ്പാക്കുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച ആരംഭിച്ചത്. അതേസമ യം മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. മഴ ശക്തമായാല്‍ ഈ മിശ്രിതം ഒലിച്ചുപോകാനും സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഭീമനാട് മുതല്‍ അത്താണിപ്പടി വരെയുള്ള ഭാഗത്തെ റോഡിന്റെ പഴയ ഉപരിതലം പൊളിച്ച്, ടാറിങ് നടത്താനായി വെറ്റ്മിക്സ് മെക്കാഡമിട്ട് പരുവപ്പെടുത്തിയത്. അതി നിടെ പശ്ചിമേഷ്യയിലുണ്ടായ യുദ്ധത്തെ തുടര്‍ന്ന് ടാറിന്റെ വിലയിലുണ്ടായ വന്‍വര്‍ധനവും ലഭ്യതക്കുറവും കാരണം ഈ ഭാഗത്തെ പ്രവൃത്തികളും മുടങ്ങി. മഴക്കാലമെത്തിയതോടെ കുഴി കള്‍ പെരുകയും യാത്ര തീര്‍ത്തും ദുഷ്കരമാവുകയും ചെയ്തു. ഇരുചക്രവാഹനയാത്രക്കാരെയാണ് റോഡിന്റെ ശോച്യാവസ്ഥ ഏറെ വലയ്ക്കുന്നത്. വലിയ കുഴികളില്‍ മഴവെള്ളം കെട്ടിനില്ക്കു ന്നതും വെല്ലുവിളിയാകുന്നു. റോഡിലൂടെ നടുവൊടിക്കുന്ന യാത്രയായതോടെ പരാതികളുമുയര് ന്നു. ഇതോടെയാണ് കുഴികളടച്ച് യാത്രാ പ്രയാസങ്ങള്‍ക്ക് താത്കാലിക പരിഹാരം കാണാന്‍ അധികൃതര്‍ മുന്‍കൈയെടുത്തത്. മഴമാറിയ ശേഷമേ ഭീമനാട്-അത്താണിപ്പടി റോഡില്‍ ടാറിങ് നടക്കാന്‍ സാധ്യയുള്ളൂ.
നേരത്തെ കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയായിരുന്ന ഈ റോഡിനെ മലയോര ഹൈവേ യാക്കി ഉയര്‍ത്തുന്ന പ്രവൃത്തികള്‍ കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് തുടങ്ങിയത്.എന്നാല്‍ ഇതുവരെ 38 ശതമാനം പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യറീച്ച് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കാഞ്ഞി രംപാറയില് നിന്നും തുടങ്ങി കുമരംപുത്തൂരിലാണ് അവസാനിക്കുന്നത്. ഈ 18.1 കിലോമീറ്റര്‍ ദൂരത്തില്‍ ഇതുവരെ ഇരുവശത്തുമായി ആകെ 12.55 കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈനേജ് നിര്‍മി ച്ചുകഴിഞ്ഞു. 15 കലുങ്കുകള്‍, 250 മീറ്റര്‍ സംരക്ഷണ ഭിത്തി, 550 മീറ്റര്‍ കരിങ്കല്‍ക്കെട്ട് എന്നിവയും പൂര്‍ത്തിയാക്കി. കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെ 4.1 കിലോമീറ്ററില്‍ ആദ്യഘട്ട ടാറിങ്ങും നടത്തി. കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയത്തിന് സമീപം, ആര്യമ്പാവ് റോഡ് ഭാഗം എന്നി വടങ്ങളില്‍ കലുങ്ക് പ്രവൃത്തികളും കൂടാതെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകള്‍ മാറ്റുന്ന പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അലനല്ലൂര്‍ ടൗണില്‍ ഡ്രെയിനേജ് നിര്‍മിക്കാത്തതിനാല്‍ മഴവെള്ളം കടകളിലേ ക്ക് കയറുന്നത് വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയാകുന്നുണ്ട്. റോഡിന്റെ സര്‍വേ നടപടിക ള്‍ പൂര്‍ത്തിയാകാത്തതാണ് ഇവിടെ പ്രവൃത്തികള്‍ തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് : www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന് സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരി പ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.