പി.എം. ശ്രീയില്‍ യു.ഡി.എഫ്. സര്‍ക്കാരിന്റേത് കീഴൊതുങ്ങല്‍ നയമെന്ന് കെ.കെ അബ്ദുല്‍ ജബ്ബാര്‍
മണ്ണാര്‍ക്കാട്:പി.എം. ശ്രീ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മതേതരത്വം സംര ക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മണ്ണാര്‍ക്കാടുള്ള ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാ ന ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ യു.ഡി. എഫ് സര്‍ക്കാര്‍ കീഴൊതുങ്ങുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അധി കാരത്തില്‍ വന്നാല്‍ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ ഈ കാവി വല്‍ക്കരണ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതിപ്പടിയില് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ മന്ത്രിയുടെ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന്് നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ കൊടക്കാട് അധ്യക്ഷനായി.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ.സി. എച്ച്. അഷറഫ്, ജില്ലാ പ്രസി ഡന്റ് ഷഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി ഉമ്മര്‍ മൗലവി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബഷീര്‍ കൊമ്പം, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് അഷിദ നജീബ്, യങ് ഡമോക്രാറ്റ്സ് ജില്ലാ കണ്‍വീനര്‍ ഇബ്രാഹിം ആറങ്ങോട്ടുകര, എസ്.ഡി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലംസെക്രട്ടറി നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
