മണ്ണാര്‍ക്കാട്: രക്തദാനം മഹാദാനമെന്ന സന്ദേശമുയര്‍ത്തി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് സും ഓറ പ്ലസ് ക്ലിനിക്കും സംയുക്തമായി സേവ് മണ്ണാര്‍ക്കാട് ബ്ലഡ് വാരിയേഴ്സിന്റെയും, താലൂക്ക് ആശുപത്രി ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപ് മാതൃകയായി. അനേകം ജീവനുകള്‍ക്ക് പ്രതീക്ഷയുടെ കരുതലായി പഴേരിയിലേയും ക്ലിനിക്കി ലേയും ജീവനക്കാര്‍ ക്യാംപില്‍ ആവേശത്തോടെ പങ്കെടുത്ത് രക്തദാനം നടത്തി.
താലൂക്കില്‍ മഴക്കാല രോഗങ്ങള്‍ പിടിമുറുക്കുകയും, ബ്ലഡ് സെന്ററുകളില്‍ രക്തത്തിന്റെ ആവശ്യകത വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. ക്ലിനിക്കില്‍ വെച്ച് നടന്ന ക്യാംപിന് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ബ്രാഞ്ച് മാനേജര്‍ സജി കണ്ടമംഗലം, ഓറ പ്ലസ് ക്ലിനിക്ക് എം.ഡി. ഫൈസല്‍, സേവ് മണ്ണാര്‍ക്കാട് വൈസ് ചെയര്മാന് അസ്ലം അച്ചു തുടങ്ങിയവര്‍ നേതൃത്വം നല്കി.
