അലനല്ലൂര്‍: പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ സ്കോ ളര്‍ഷിപ്പ് ജേതാക്കളെയും അനുമോദിക്കുന്നതിനായി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ‘വിജയോത്സവം -26’ ശനിയാഴ്ച എടത്തനാട്ടുകര യെംബീ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന അനുമോദന സമ്മേളനം കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്യുമെന്ന്് ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, സെക്രട്ടറി പി. ശ്രീനിവാസന് എന്നിവര്‍ അറിയിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷ കളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും, യു.എസ്.എസ്., എല്‍.എസ്.എസ്., എന്‍.എം.എം.എസ്. സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ഉപഹാരം നല്കി ആദരിക്കും.
അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ തുടങ്ങീ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, സഹകാരികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് സരിഗമപ ഫെയിം നന്ദുകൃഷ്ണനും ഹരീഷ് സോമനും നയിക്കുന്ന മ്യൂസിക് ഫ്യൂഷനും അരങ്ങേറുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
