മണ്ണാര്‍ക്കാട്: സ്മാര്‍ട്ട് ഫോണ്‍ അറ്റകുറ്റപ്പണികളിലും സാങ്കേതികവിദ്യയിലും മികച്ച പരിശീലനം നല്കി, കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് പെരിന്തല്‍മണ്ണയിലെ പെര്‍ഫെക്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ഫോണ്‍ ടെക്നോളജി. സൗത്ത് ഇന്ത്യയിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പെര്‍ഫെക്ട. കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററായ ഇവിടെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ സ്മാര്‍ട്ട് ഫോണ്‍ ടെക്നോളജി കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് പുരോഗമിക്കുന്ന തായി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടു യോഗ്യതയോ പരാജ യമോ തടസ്സമല്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും, പ്ലസ്ടുവിനോ ഡിഗ്രിക്കോ ശേഷം സ്വന്തമായി ഒരു തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്സില്‍ ചേരാം.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം സര്‍വീസ് സെന്ററുകളില്‍ നേരിട്ടുള്ള പ്രായോഗിക പരിശീലനവും ലഭിക്കും.തുടര്‍ന്ന് ജോലി ലഭ്യമാക്കാനും സഹായിക്കുന്നതോടൊപ്പം ആജീവനാന്ത പിന്തുണയും ഉറപ്പുനല്‍കുന്നു. സ്മാര്‍ട്ട് ഫോണ്‍ ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് എന്നിവയ്ക്ക് പുറമെ ലാപ്ടോപ്പ് സര്‍വീസിംഗ്, ഹോം ഓട്ടോമേഷന്‍ എന്നിവയിലും പരിശീലനം നല്കുന്നു. നിലവിലെ ടെക്നീഷ്യന്മാര്ക്കായി ഐഫോണ്‍-ആന്‍ഡ്രോയ്ഡ് മാസ്റ്റര്‍ ട്രെയിനിംഗ് പോലുള്ള അഡ്വാന്‍സ്ഡ് കോഴ്സുകളും ഇവിടെയുണ്ട്.
പരിചയസമ്പന്നരായ ഫാക്കല്‍റ്റികളും, മികച്ച ലാബ് സൗകര്യവുമാണ് പെര്ഫെക്ടയിലെ ഏറ്റവും വലിയ സവിശേഷത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പഠനശേഷം ഫീസടക്കാ നുള്ള സൗകര്യമുണ്ട്. പെണ്‍കുട്ടികള്‍ക്കും, സൈനികരുടെ മക്കള്‍ക്കും, സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 80,000 രൂപ വരെ സ്കോളര്‍ഷിപ്പ്, സൗജന്യ ഹോസ്റ്റല്‍ സൗകര്യം, ടൂള്‍കിറ്റ് എന്നിവയും ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി നല്കുന്നു. കേരള സര്‍ക്കാരിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ കോഴ്സിലൂടെ, സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ചുള്ള സൗജന്യ അപ്ഡേഷനുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
സ്മാര്‍ട്ട് ഫോണ്‍ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ച കാരണം, ഭാവിയില്‍ ഡ്രോണുകള്‍, ഐ.ഒ.ടി. (ഇന്‍ര്‍നെറ്റ് ഓഫ് തിങ്ങ്സ്) ഉപകരണങ്ങള്‍ തുടങ്ങിയവയിലേക്കും സ്മാര്‍ട്ട് ഫോണ്‍ ടെ ക്നീഷ്യന്മാരുടെ സേവനം വ്യാപിക്കും. ജോലിക്കും വിനോദത്തിനും സാമ്പത്തിക ഇടപാടുക ള്‍ക്കും സ്മാര്‍ട്ട് ഫോണുകളെ അമിതമായി ആശ്രയിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, വിദഗ്ദ്ധ രായ ടെക്നീഷ്യന്മാര്ക്ക് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വമ്പിച്ച തൊഴില്‍ സാധ്യതയാണുള്ളത്. ഹാര്‍ഡെ വെയര്‍-സോഫ്റ്റ്വെയര് രംഗ ത്തെ ആഴത്തിലുള്ള അറിവ് നേടുന്നവര്‍ക്ക് ആഗോള തൊഴില്‍വിപണിയില്‍ മികച്ച വേതനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഇന്‍സിറ്റിറ്റിയൂട്ട് അധികൃതര്‍ വ്യക്തമാക്കി. പെരിന്തല്‍മണ്ണയില്‍ ഊട്ടിറോഡില്‍ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ മര്‍ഹബ ട്രേഡ് സെന്ററിലാണ് ഇന്സ്റ്റി റ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9847925335 9947495335.
