മഞ്ചേരി: നവീകരിച്ച മഞ്ചേരി മെഡിക്കല് കോളജിലെ അമ്മത്തൊട്ടിലില് എത്തിയ ആദ്യ കുഞ്ഞിന് ‘ഇതള്’ എന്ന് പേരിട്ടു. ഒന്പത് ദിവസം പ്രായമുള്ള പെണ്കുഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് 1.58-നാണ് അമ്മത്തൊട്ടിലില് എത്തിയത്. 2.7 കിലോഗ്രാം ഭാരവും 50 സെന്റീമീറ്റര് നീളവുമുള്ള കുഞ്ഞ് പൂര്ണ്ണ ആരോഗ്യവതിയാണെന്ന് പരിശോധനയില് കണ്ടെത്തി. ചൈല്ഡ് വെല്ഫെയര് കമ്മിറ്റിയുടെ ഉത്തരവുപ്രകാരം കുഞ്ഞിനെ മലപ്പുറം പട്ടറക്കടവിലെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല് കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടിയുടെ ദത്തെടുക്കല് നടപടികള് ഉടന് ആരംഭിക്കുമെന്നും, അവകാശികള് ആരെങ്കിലുമു ണ്ടെങ്കില് സംസ്ഥാന ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്നും ജനറല് സെക്രട്ടറി അഡ്വ. ജി.എല്. അരുണ്ഗോപി അറിയിച്ചു. കഴിഞ്ഞ വര്ഷം ഓഗസ്റ്റ് 19-ന് ഹൈടെക് സൗകര്യ ങ്ങളോടെ നവീകരിച്ച മഞ്ചേരിയിലെ അമ്മത്തൊട്ടിലില് എത്തുന്ന ആദ്യ കുരുന്നാണ് ഇതള്.
2002-ല് തിരുവനന്തപുരത്ത് പ്രവര്ത്തനം തുടങ്ങിയ അമ്മത്തൊട്ടില് സംവിധാനം വഴി ഇതുവരെ 998 കുട്ടികള്ക്ക് അഭയം ലഭിച്ചു. 2023 മാര്ച്ച് മുതല് ഇതുവരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങ ളില് നിന്നായി 247 കുട്ടികളെ ദത്ത് നല്കിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം കേന്ദ്ര ത്തില് നിന്നും ഒരു പെണ്കുഞ്ഞിനെ ഇറ്റലിയിലെ ലൂക്കയിലേക്ക് ദത്ത് നല്കിയതും ഇതിന്റെ ഭാഗമാണ്.
ഈ വര്ഷം ഇതുവരെ 20 കുട്ടികളാണ് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിലായി എത്തിയത് (തിരുവനന്തപുരം – 7, കോഴിക്കോട് – 9, ആലപ്പുഴ – 2, കൊല്ലം – 1, മലപ്പുറം – 1). ഉപേക്ഷിക്കപ്പെട്ടാ ലും അവഗണിക്കപ്പെടാത്ത ഒരു സമൂഹത്തിന്റെ പ്രതീകമാണ് ഓരോ അമ്മത്തൊട്ടിലെന്നും, മഞ്ചേരിയിലെ ഇതള് ആ പ്രതീക്ഷയ്ക്ക് കൂടുതല് നിറം നല്കിയെന്നും ജനറല് സെക്രട്ടറി പറഞ്ഞു.
