തിരുവനന്തപുരം: കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവിയെ കണ്ട് സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനുള്ള കേന്ദ്ര സഹായം ഉറപ്പാക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങുന്ന മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിക്ക് കൊച്ചിയില്‍ വച്ച് കൈമാറി. വനിതാ-ശിശുവികസന വകുപ്പിന് ലഭിക്കേണ്ട കുടിശികയുള്ള കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കണം എന്നും മന്ത്രി ആവശ്യപെട്ടു. സംസ്ഥാനത്ത് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള രണ്ടാം ഗഡുഫണ്ട് ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. 40.8 കോടി രൂപയാണ് ടഅടഇക 2025 സ്കീമില്‍ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂര്‍, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിവിടങ്ങളിലായി 10 ഇടങ്ങളില്‍ ആണ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണം നടക്കുന്നത്.
പോഷന്‍ അഭിയാന് 2.0 യുടെ ഭാഗമായി 98.04 കോടി രൂപ ലഭ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സ്മാര്‍ട്ട് ഡിവൈസുകളും, ഗ്രോത്ത് മോണിറ്ററിംഗ് ഡിവൈസുകളും സംസ്ഥാനത്തിന് ആവശ്യമാ ണെന്ന് അറിയിച്ചു. പോഷന്‍ ട്രാക്കര്‍ ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് പകരം ടാബ്ല റ്റുകള്‍ വേണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടിക ളെ സഹായിക്കുന്ന മിഷന് വാത്സല്യയ്ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണം എന്ന് ആവശ്യപ്പെ ട്ടു. പൂര്‍ണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിക്കുന്നതിനാല്‍ മുടക്കം വരാതെ തുക ലഭ്യമാക്കണമെ ന്നും മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു.
സ്പോണ്‍സര്‍ഷിപ്പ്, ഫോസ്റ്റര്‍ കെയര്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ എന്നിവയിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് മാസംതോറും 4,000 രൂപ നല്കി വരുന്നുണ്ട്. എന്നാല്‍ 2025 ജൂലൈയ്ക്ക് ശേഷം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. മുടക്കം വന്ന തുകയും തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി ഫണ്ടും അനുവദിക്കണമെന്നും ആവശ്യം അറിയിച്ചു. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാ നത്ത് പ്രവര്‍ത്തിക്കുന്ന ശക്തി സദന് ഏറ്റെടുക്കാന്‍ വേണ്ട 2.87 കോടി രൂപ വേണമെന്ന ആവശ്യം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയെ അറിയിച്ചു.
എറണാകുളത്തും, കോഴിക്കോടും പുതിയ നിര്‍ഭയ വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ തുടങ്ങാന്‍ തുക ആവശ്യമാണ്. അങ്കണവാടി ജീവനക്കാരുടെ മാസംതോറും ഉള്ള റിവ്യൂ യോഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ വേണ്ട ദിനബത്ത അനുവദിക്കണം. വനിത ഹെല്‍പ്പ് ലൈന്‍ 181ന്റെ പ്രവര്‍ത്തനം ആധുനികവല്‍ക്കരിക്കാനും ശക്തമാക്കാനും സഹായം ഉറപ്പാക്കണം എന്നും ആവശ്യം അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി മന്ത്രി ബിന്ദു കൃഷ്ണയെ അറിയിച്ചു.
