മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജുമാ മസ്ജിദില്‍ കൊടുവാളുമായി എത്തിയ ആള് പള്ളി അകത്തുനിന്ന് പൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെല്ലി പ്പുഴ സ്വദേശിയായ മുസ്തഫയാണ് പള്ളിയില്‍ പ്രവേശിച്ച ശേഷം വാതിലുകള്‍ ഉള്ളില്‍ നിന്നും പൂട്ടിയത്. നിസ്കാരത്തിനായി എത്തിയവരാണ് സംഭവം ഉടന്‍ തന്നെ പൊലിസില്‍ അറിയിച്ചത്. മണ്ണാര്‍ക്കാട് പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ബലം പ്രയോഗിച്ച് വാതിലുകള്‍ തുറ ന്നപ്പോഴാണ് ഇയാളുടെ കൈവശം കൊടുവാള് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് കീഴടക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം കുറച്ചു ദിവസങ്ങളാ യി നഗരത്തില്‍ ആയുധം കാണിച്ച് ഭീതി പരത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം പൊലിസിന്റെ നേതൃത്വത്തില്‍ യുവാവിനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തി ലേക്ക് മാറ്റി. കേസ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സി.ഐ എസ്. അഷ്റഫ് അറിയിച്ചു.
