കുമരംപുത്തൂര്‍: കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാലില്‍ കാട്ടാനയുടെ ജഡം പാറക്കെട്ടു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആന ഒഴുകിയെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.വനപാലകരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുഴയിലെ ശക്തമായ ഒഴുക്ക് കാരണം ജഡം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി സൈലന്റ്വാലി മലനിരകളില്‍ മഴ ശക്തമാണ്. ഇതേ തുടര്‍ ന്നാണ് കുരുത്തിച്ചാലില്‍ ജലപ്രവാഹമുണ്ടായിരിക്കുന്നത്.വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാര്‍ വിവ രമറിഞ്ഞത്. പാത്രക്കടവ് ഭാഗത്ത് വെച്ച് വെള്ളം കുടിക്കാനിറങ്ങിയപ്പോഴോ, പുഴ മുറിച്ചുകടക്കു ന്നതിനോ ഇടയില്‍ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്. പുഴയുടെ മധ്യ ഭാഗത്തായി രണ്ട് കൂറ്റന്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആനയുടെ വാലും പുറംഭാഗ വും മാത്രമാണ് കരയില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. അതിനാല്‍ ജഡം പുറത്തെടുത്താല്‍ മാത്രമേ ചരിഞ്ഞ ആന കൊമ്പനാണോ പിടിയാനയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
വിവരമറിഞ്ഞ് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ സി.അബ്ദുല്‍ ലത്തീഫ്, റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്, സൈലന്റ് വാലി റെയ്ഞ്ച് ജീവനക്കാ ര്‍, ആര്.ആര്.ടി, വാര്‍ഡ് മെമ്പര്‍ കെ.പി. ഇല്യാസ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജഡം പുറത്തെടുക്കാനായി അഗ്നിരക്ഷാസേനയുടെ സഹായവും തേടി. ഇതു പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേന അംഗങ്ങളെത്തിയെങ്കിലും പുഴയിലെ അതി ശക്തമായ കുത്തൊഴുക്കുകാരണം ഇവരും നിസ്സഹായരായി.
അതേസമയം സൈലന്റ്വാലി വനമേഖലയില്‍ ശക്തമായ മഴ തുടരുന്നത് ആശങ്കയുയര്‍ത്തുന്നു ണ്ട്. പുഴയില്‍ ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ജഡം താഴേക്ക് പതിക്കാനും സാധ്യതയുണ്ട്. നിലവി ല്‍ ജഡം നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്ത കോപ്പിയടിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്ത ത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന് സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരി പ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിനല്കുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കു ക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.