മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജ് (ഓട്ടോണമസ്) ബിസിനസ് അഡ്മിനിസ്ട്രേഷന് വിഭാഗം, ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സിലും ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍ പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററും സംയുക്തമായി സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. ടാഗോര്‍ ഹാളില്‍ നടന്ന സെമിനാറില്‍ അജ്ഫാന്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.എന്‍. മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാര്‍ഥികളുമായി സംവദിച്ച അദ്ദേഹം സംരംഭകത്വത്തിന്റെ പ്രാധാന്യം, ദീര്‍ഘവീക്ഷണ മുള്ള നേതൃത്വത്തിന്റെ ആവശ്യകത, ശക്തമായ ഒരു ബ്രാന്‍ഡ് രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍, ബിസിനസ് വളര്‍ച്ചാ തന്ത്രങ്ങള്‍, അജ്ഫാന്‍ ഗ്രൂപ്പിന്റെ വിജയയാത്രയില്‍ നിന്നുള്ള അനുഭവങ്ങള്‍ എന്നിവ പങ്കുവെച്ചു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സംരംഭക മനോഭാ വവും വളര്‍ത്തുന്നതിനും നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സെമിനാര്‍ സഹായകമായി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി. കെ സയ്യിദലി, ട്രഷറര്‍ സി.പി ശിഹാബ്, ഡോ.അജിംസ് പി. മുഹമ്മദ്, ബിസിനസ് അഡ്മിനിസ് ട്രേഷന് വിഭാഗം മേധാവി പി.കെ അബ്ദുല്‍ ബാസിദ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.കെ ഷബ്ന എന്നിവര്‍ സംസാരിച്ചു.
