എടത്തനാട്ടുകര: ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനാപക്ഷാചരണം സമാപനവും ഐ.വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ.കെ.കെ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.എന്‍ അബ്ദുല്‍ കലാം ആസാദ് അധ്യ ക്ഷനായി. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെയുള്ള വായനാപക്ഷാ ചരണത്തോടനുബന്ധിച്ച് പി.എന്‍ പണിക്കര്‍ അനുസ്മരണം, സംവാദം, പുസ്തക ചര്‍ച്ച, സംഘ സംവാദം, പുസ്ത അവലോകനം, പഠനപര്യടനം തുടങ്ങിയ വിവിധ പരിപാടികളാണ് നടത്തിയത്. സമാപന ചടങ്ങില്‍ സമാപന ചടങ്ങില്‍ ഭാസ്ക്കരന്‍ കുറവാഞ്ചേരി, പി.ഹരീഷ്, കെ.കൃഷ്ണന്, പി.അയ്യപ്പുണ്ണി, കെ.സുരേഷ് കുമാര്‍,കെ.സേതുമാധവന്, പി.അജേഷ്, എന്നിവര്‍ സംസാരിച്ചു.
