പാലക്കാട്: ശക്തമായ മഴയെത്തുടര്‍ന്ന് മലമ്പുഴ ആനക്കല്‍ (കവ) റോഡില്‍ ഒന്നാംപുഴ പാലത്തിന്റെ കല്‍വര്‍ട്ട് തകര്‍ന്ന സാഹചര്യത്തില്‍ കര്ശനയാത്രാ നിയന്ത്രണം ഏര്‍പ്പെടു ത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കലക്ടര്‍ അറി യിച്ചു.അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമാക്കുന്നത് വരെ വിനോദസഞ്ചാരികള്‍ ക്കും ഭാരവാഹനങ്ങള്ക്കുമാണ് പ്രദേശത്തേക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയത്.
ബുധനാഴ്ച പെയ്ത മഴയിലാണ് കവ റോഡിലെ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്.ദിവസേന നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമായതിനാല്‍ പാലത്തിന്റെയും റോഡിന്റെ യും നിലവിലെ അവസ്ഥ അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കരു തല്‍ നടപടിയായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറിച്ചൊരുത്തരവ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റോഡ് സുരക്ഷിതമാക്കാന്‍ ആവശ്യമായ സൂചനാ ബോര് ഡുകള് സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി. നിരത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് യാത്രാ നിയന്ത്രണങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ പൊലിസ് മേധാവിയെയും ചുമതലപ്പെടു ത്തി.
