മണ്ണാര്‍ക്കാട്: സര്‍ക്കാര്‍/ ഐ.എച്ച്.ആര്.ഡി./ സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് നിലവില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളിലേക്ക് ജില്ലാതല കൗണ്‍സിലിങ് ജൂലൈ 15 മുതല്‍ 18 വരെ പാലക്കാട് ഗവ.പോളിടെക്നിക് കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. കൗണ്‍സിലിങ്ങിന് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തി സ്ലിപ്പുമായി വരണം.
ഓരോ ദിവസത്തേയും വേക്കന്സിനില, പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ www.polyadmission.org/regular ല്‍ ലഭിക്കും. ജൂലൈ 15-ന് റാങ്ക് ഒന്ന് മുതല്‍ 10,000 വരെ, 16-ന് 10,001 മുതല്‍ 20,000 വരെ, 17-ന് റാങ്ക് 20,001 മുതല്‍ 30,000 വരെ, 18-ന് റാങ്ക് 30,001 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും രാവിലെ ഒന്‍പത് മുതല്‍ 10 വരെയാണ് കൗണ്‍സിലിങ്. ഫോണ്‍: 8921335261.
