മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലയില്‍ സര്‍ക്കാര്‍ മേഖല യില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്(എസ്.ഇ.എ)ജില്ലാ പ്രൊഫഷണല്‍ മീറ്റ് ആവശ്യപ്പെട്ടു.
പ്ലസ്ടുവിന് ശേഷം ഡിഗ്രി, മറ്റു പ്രൊഫഷണല്‍,തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്നതിന് ജില്ലയുടെ പിന്നോക്ക പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ ഏറെ പ്രയാസം നേരിടുകയാണ്. സാമൂ ഹ്യ,വിദ്യാഭ്യാസ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഉപ രിപഠന സൗകര്യങ്ങളുടെ അപര്യാപ്തത രോഷകരമായി ബാധിക്കുന്നത്. എല്‍.പി,യു.പി അധ്യാപക പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യ പ്പെട്ടു.
പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഇ.എ ജില്ലാ പ്രസിഡന്റ് ടി.എ. റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. ഇബാദ് വിങ് സംസ്ഥാന കണ്‍വീനര്‍ റഷീദ് ബാഖവി എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം.ടി. സൈനുല്‍ ആബിദീന്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഹുസൈന് തങ്ങള്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍, ജില്ലാ ട്രഷറര്‍ എം.പി അബ്ദുറഹ്മാന് മാസ്റ്റര്‍, ഹമീദ് കൊമ്പത്ത്, എം.ടി. എ നാസര്‍ മാസ്റ്റര്‍, അസീസ് കക്കാടന്‍, അസിസ്റ്റന്റ് സെക്രട്ടറി അലി ആര്യമ്പാവ് തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടനാ സെഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. കബീര്‍ പട്ടിശ്ശേരി,ബാബു ആലായന്‍,നൗഫല്‍ താളിയില്‍, സി.എസ്. ഹൈദ്രോസ് മാസ്റ്റര്‍, കെ.എം അബ്ദുല്‍ ഹക്കീം,ബഷീര്‍ അമ്പാഴക്കോട്,ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ടുചിറ, കെ.എച്ച്.ഫഹദ്,മുസ്തഫ കമാല്‍ എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാ ര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറില്‍പരം പ്രതിനിധികള്‍ മീറ്റില്‍ പങ്കെടുത്തു.
