മണ്ണാർക്കാട്: കോട്ടപ്പുറം എസ്.എൻ കോളജിലെ ബി.എഡ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ വാർഷിക മാഗസിന്റെ പ്രകാശനം പ്രമുഖ ചെറു കഥാകൃത്ത് ടി.കെ ശങ്കരനാരായണൻ
ബാലസാഹിത്യകാരൻ കെ.എൻ കുട്ടി കടമ്പഴിപ്പുറത്തിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എസ് പ്രമോദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.എൽ.എഡ് വിദ്യാർഥികൾ ഒരുക്കിയ ‘കേരളം നടന്ന വഴികൾ’ എന്ന അന്വേഷണ ഡോക്യുമെന്റ് പ്രകാശനകർമ്മവും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ഹംസ ക്യാമ്പ് ഡയറക്ടർ ജ്യോത്സ്നാദാസിന് നൽകിക്കൊണ്ടാണ് ഡോക്യുമെന്റ് പ്രകാശനം നിർവ്വഹിച്ചത്. ബി.എഡ് വിഭാഗം പി.ടി.എ പ്രസിഡന്റ് കെ.എൻ കുട്ടി മാസ്റ്റർ ഡി.എൽ.എഡ് ലീഡർ എ.ആഷിഖ്, കെ.വിനീത, ടി.നിഷ, രശ്മി എൻ.സി, കെ.ബി സിദ്ധാർഥ്, പി.ആയിഷ നിഹാല, കെ.എസ് നന്ദന, കെ.കെ വിനോദ്കുമാർ സംബന്ധിച്ചു.
