മണ്ണാര്‍ക്കാട്: കര്‍ഷകസുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി ഖാരീഫ് 2026 സീസണ് അപേക്ഷ ക്ഷണിച്ചു.അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സികളിലൂടെയോ ഔദ്യോഗി ക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയോ അപേക്ഷിക്കാം.
പ്രസ്തുത സീസണില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാം.ഇതിനുശേഷം ലഭിക്കുന്ന പോളിസി കോപ്പി നിര്‍ബന്ധമായും പരിശോധിച്ച് അതി ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇന്‍ഷുറന്‍സ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സൂക്ഷിക്കേണ്ടതാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുള്ള കൃഷിനാശത്തില്‍ നിന്നും കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി കര്‍ഷകര്‍ക്ക് അംഗീകൃത ഏജന്‍സിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ https://pmfby.gov.in സന്ദര്‍ശിക്കുകയോ 1800-425-7064 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.
