കുമരംപുത്തൂര്‍: കുന്തിപ്പുഴയുടെ ഭാഗമായ കുരുത്തിച്ചാലില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. പുഴയുടെ മധ്യഭാഗത്തായി വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ തങ്ങിനില്ക്കുന്ന നിലയിലാണ് ജഡമുള്ളത്. ഇന്ന് രാവിലെ ഇത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ നാട്ടുകാരെ വിവരമറിയിക്കുകയായി രുന്നു. കനത്തമഴയെ തുടര്‍ന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവന്ന പാറക്കെട്ടില്‍ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞയുടന്‍ വാര്‍ഡ് മെമ്പര്‍ ഇല്യാസും വന പാലകരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പുഴയിലാകട്ടെ ശക്തമായ കുത്തൊ ഴുക്കുള്ളതിനാല് ജഡം പുറത്തെടുക്കാനാകാത്ത സാഹചര്യമാണ്.കഴിഞ്ഞ മൂന്ന് ദിവസത്തോള മായി മേഖലയില്‍ ശക്തമായ മഴയുണ്ട്.
