മണ്ണാർക്കാട്: ഹരിയാനയിലെ റോത്തക്ക് മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഈ മാസം 10 മുതൽ 12 വരെ നടക്കുന്ന ദേശീയ അണ്ടർ 23 റസലിംഗ് ചാമ്പ്യൻഷിപ്പിനുള്ള കേരള ഫ്രീ സ്റ്റൈൽ റെസ്ലിംഗ് ടീമിനെ മണ്ണാർക്കാട് എം.ഇ എസ്. കല്ലടി കോളജിലെ എം.കോം രണ്ടാം വർഷ വിദ്യാർഥി ആദർശ്.എം നയിക്കും. ആദിശേഷൻ 57 കിലോ, അലോഷി ടി പുത്തൂരാൻ61 കിലോ, മുഹമ്മദ് ഷാമിൽ സി.പി 65 കിലോ, സുബീഷ് ആർ.74 കിലോ, ഹാറൂൺ സി എസ് 79 കിലോ, നോബിൾ ബിജു 86 കിലോ, ആൽവിൻ തോമസ് 92 കിലോ, മുഹമ്മദ് റാസിൽ 97കിലോ മുഹമ്മദ് ഫിർദൗസ്.125 കിലോ, ബി രാജശേഖരൻ നായർ (കോച്ച്) കെ.ഹംസ.ടീം (മാനേജർ) എന്നിവരാണ് ടീം അംഗങ്ങൾ.
