വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 07-ന്
കാലിക്കറ്റ് സര്‍വകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 07-ന് നടത്തും വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍.
കോളേജ് ട്രാൻസ്ഫർ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ കോളേജ് ട്രാൻസ്ഫർ പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രൊവിഷണൽ റാങ്ക് പട്ടിക സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ജൂലൈ 09-ന് ഉച്ചക്ക് 02.00 മണിക്ക് മുൻപായി transfer@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. റാങ്ക് പട്ടികയിലുൾപ്പെട്ടവർ സർവകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോൺ നമ്പറിൽ കോളേജുകളുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് ഉച്ചക്ക് 02.00 മണിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണം.
ഐ.ടി.എസ്.ആറിൽ എം.എ. സോഷ്യോളജി പ്രവേശനം
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) എം.എ. സോഷ്യോളജി പ്രോഗ്രാമിന് പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റ് 20. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അപേക്ഷാ ഫോം ഐ.ടി.എസ്.ആർ. ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ ജൂലൈ 15 വരെ ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ – 673 592 എന്ന വിലാസത്തിൽ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ : 9645598986, 9744013474, 6238143264.
ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സീറ്റൊഴിവ്
ഐ.ടി.എസ്.ആറിൽ താമസിച്ച് പഠിക്കാവുന്ന ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന് 07 സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ജൂലൈ 10-ന് വൈകിട്ട് 03.00 മണി വരെ ഐ.ടി.എസ്.ആറിൽ എത്തി പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048607115, 9744013474, 6238143264.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (CBCSS SDE 2019 സ്കീം – 2020 പ്രവേശനം) സെപ്റ്റംബർ 2024, (CBCSS PG 2019 സ്കീം – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ (2011 സ്കീം) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് (2015 പ്രവേശനം) സെപ്റ്റംബർ 2024, (2016 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്ന്, അഞ്ച് സെമസ്റ്റർ (2015 സ്കീം) എൽ.എൽ.ബി. യൂണിറ്ററി (2017 പ്രവേശനം) സെപ്റ്റംബർ 2024, (2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി, കെമിസ്ട്രി, എം.എ. പൊളിറ്റിക്കൽ സയൻസ് (CBCSS – PG – 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബി.ഡെസ്. പ്ലസ് എം.ഡെസ്. ഡ്യുവൽ ഡിഗ്രി പ്രോഗ്രാം (2023 സ്കീം – 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 17 വരെയും 200 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 09 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ എം.സി.എ. (2018 സ്കീം – 2019 പ്രവേശനം) ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 23 വരെയും 210 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 13 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) നാലാം സെമസ്റ്റർ ബി.ടെക്. (2024 സ്കീം – 2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., എ.എഫ്.യു., ബി.വി.സി., ബി.എഫ്.ടി., ബി.ഡെസ് ( CBCSS – UG ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ( 2020 മുതൽ 2023 വരെ പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
