മണ്ണാർക്കാട്: പല കാര്യങ്ങൾക്ക് ഹർത്താൽ നടത്തുന്ന നമ്മൾ നമ്മുടെ സ്വന്തം കാര്യത്തിന് വേണ്ടി നടത്തുന്ന ഹർത്താലാകണം ശുചിത്വ ഹർത്താലെന്ന് മന്ത്രി എൻ.ഷംസുദ്ദീൻ.
മണ്ണാർക്കാട് നഗരസഭ ആഹ്വാനം ചെയ്യുന്ന ശുചിത്വ ഹർത്താലിൽ എല്ലാവരും പങ്കാളികളാകണ മെന്നും മന്ത്രി ആവശ്യപ്പെട്ടു.ഡെങ്കി പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണാർക്കാട് പ്രസ് ക്ലബും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പ്രസ് ക്ലബ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.സജ്ന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബാലകൃഷ്ണൻ കൗൺസിലർമാരായ കെ.സി.അബ്ദുറഹ്മാൻ, അജയകുമാർ , അഡ്വ. ജയകുമാർ, നഗരസഭ സെക്രട്ടറി സതീഷ് കുമാർ, പ്രസ് ക്ലബ് സെക്രട്ടറി രാജേഷ്, മാധ്യമ പ്രവർത്തകരായ അനിൽ,അഷ്റഫ്, അമീൻ,അർഷാദ്, കെ.പി.അഷ്റഫ്, മധു, അബ്ദുൾ ഹാദി , അൻവർ എന്നിവർ പങ്കെടുത്തു. മത്സരത്തിൽ നഗരസഭ ടീം വിജയികളായി.
