മണ്ണാർക്കാട്:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പരിധിയിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെ ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.കോട്ടോപ്പാടം കെ.എ. എച്ച് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ചന്ദ്രൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. നീതു ശങ്കർ മുഖ്യാതിഥിയായി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എം.മുഹമ്മദലി മിഷ്കാത്തിയെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ഉമ്മർ,ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ് ആലായൻ,റഫീഖ പാറോക്കോട്,സ്ഥിരം സമിതി അധ്യക്ഷൻമാരായ സൈനുദ്ദീൻ താളിയിൽ, സി.ടി.സുമയ്യ,ദീപ ഷിൻ്റോ,ആസൂത്രണസമിതി ഉപാധ്യക്ഷൻ കല്ലടി അബൂബക്കർ,അസീസ് ഭീമനാട്, പി. രഞ്ജിത്ത്,എം. സാനിർ,സിനി നിജോ,കെ.നൗഷാദ്, ടി.സുഹ്റ,പി.മുഹമ്മദലി,പി .കുഞ്ഞിമുഹമ്മദ്,കെ.ജസീന,പി.മുരളീധരൻ,കെ.ആസിഫ് അലി,ഹുസ്ന ബഷീർ ,കെ.ആമിന ക്കുട്ടി, രജിത,കെ.സാലിം,റഷീദ് മുത്തനിൽ,ഇ.രജനി, കെ.സുൽഫത്ത്,കെ.മുഹമ്മദ് ബഷീർ, സ്മിജിത,അയ്യപ്പൻ,പാറശ്ശേരി ഹസ്സൻ, എ.അസൈനാർ മാസ്റ്റർ,ഉമ്മർ മനച്ചിതൊടി,പാറയിൽ മുഹമ്മദലി, ഹമീദ് കൊമ്പത്ത്, കെ.ടി.അബ്ദുള്ള,ടി.കെ.അബ്ദുൽ റസാഖ്,കെ.യു. ഹംസ,എ.കുഞ്ഞയമു,പഞ്ചായത്ത് സെക്രട്ടറി ബി. സേതുലക്ഷ്മി സംബന്ധിച്ചു.
