എടത്തനാട്ടുകര : കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി സംഘടി പ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചളവ മൈത്രി ലൈബ്രറി ബാലവേദി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പഠന പര്യടനപരിപാടിയുടെ ഭാഗമായി തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്മെന്റ്, കന്നുകാലി ഗവേഷണ കേന്ദ്രം, എന്നിവ സന്ദര്‍ശിച്ചു. ഏവിയന്‍ കോളേജ് ഡീന്‍ ഡോ. ശങ്കരലിംഗം, അസി.പ്രൊഫസര്‍ ഡോ. വിഷ്ണു ദേവ് എന്നിവര്‍ ബാലവേദി പ്രവര്‍ത്തകരുമായി ആശയവിനിമയവും സംവാദവും നടത്തി. ലൈബ്രറി പ്രവര്‍ത്തകരായ കെ. ജയപ്രകാശ്, അഡ്വ. ബെന്നി അഗസ്റ്റ്യന്‍, എ. വിപിന്‍ ദാസ് ,കെ കൃഷ്ണന്, ഇ. ജിഷ ,എസ്.എം രോഷ്ന എന്നിവര്‍ നേതൃത്വം നല്കി.
