മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് നിയമിതരായ 505 താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ഗ്രേഡ് -2 ജീവനക്കാരുടെ സേവനകാലാവധി മൂന്നുമാസം കൂടി നീട്ടിനല്‍കിയത് പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്ത്തനങ്ങള്ക്കുവേണ്ടിയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃ തര് അറിയിച്ചു. ഇത് പുതിയ നിയമനമോ സ്ഥിരനിയമനമോ അല്ലെന്നും പൊതുജനാരോഗ്യ സുര ക്ഷ ഉറപ്പാക്കുന്നതിനുള്ള താല്ക്കാലികവും സാഹചര്യബന്ധിതവുമായി ഭരണപരമായ തീരുമാ നമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ചിലകേന്ദ്രങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പി.എസ്.സി. നിയമനങ്ങളേയും എംപ്ലോയ്മെന്റ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളേയും അവഗണിക്കുന്ന നടപടിയാണെന്ന് പ്രചരിപ്പിക്കുന്നത് വസ്തുതവിരുദ്ധമാണ്. പി.എസ്.സി. വഴിയുള്ള നിയമനങ്ങളും മറ്റ് നിയമാ നുസൃത നടപടിക്രങ്ങളും അവയുടെ സമയക്രമപ്രകാരം തുടരും. മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, വൈറല്‍പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ പ്രതിരോധപ്രവര് ത്തനങ്ങള് ശക്തിപ്പെടുത്തേണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ ജീവനക്കാര്‍ കോവിഡാനന്തരകാലത്ത് മാത്രമല്ല, തുടര്‍ന്ന് ശുചിത്വപ്രവര്‍ത്തനങ്ങള്‍, പകര്‍ച്ച വ്യാധി നിരീക്ഷണം, ഉറവിട നശീകരണം, ബോധവല്‍ക്കരണം, ഫീല്‍ഡ് പരിശോധനകള്‍, തുടങ്ങിയ ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളില്‍ വിലപ്പെട്ട സേവനമാണ് നിര്‍വഹിക്കുന്നത്. ഈഘട്ടത്തില്‍ അവരുടെ സേവനം അവസാനിപ്പിക്കുന്നത് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടിനല്‍കിയത്. രാഷ്ട്രീയവിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ ജനങ്ങളുടെ സുര ക്ഷയും പൊതുജനാരോഗ്യസംവിധാനത്തിന്റെ കാര്യക്ഷമതയും ഉറപ്പാക്കുകയെന്ന നിലപാടാ ണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെ ന്നും പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകളെല്ലാം ഉത്തരവാദിത്ത ത്തോടെയും സമയോചിതമായും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
