മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെ ട്ടു.2024 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രബല്യത്തോടെയാണ് പന്ത്രണ്ടാം പെന്ഷന് പരിഷ്കരണം നടപ്പിലാക്കേണ്ടത്. ധനകാര്യ ധവളപത്രത്തിന്റെ മറവില്‍ പെന്ഷന് പരിഷ്കരണത്തില്‍ ഇനി യും കാലവിളംബം ഉണ്ടാകരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം തലങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ പെന്‍ഷനേഴ്സ് ഹെല്പ് ഡെസ്കുകള്‍ തുടങ്ങനും അംഗത്വ വിതരണം 15നകം പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ജൂലൈ അവസാന വാരത്തില്‍ മണ്ണാര്‍ക്കാട്ട് നടത്തും.മുതിര്‍ന്ന പൗരന്മാര്ക്കായി ആരംഭിച്ച വയോജന ക്ഷേമ വകുപ്പിന് ജില്ലാ ഓഫീസ് അനുവദിക്കുക, മെഡി സെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സമഗ്രമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ ഇ.എ സുലൈമാന്‍, കെ.സി അബ്ദുറഹ്മാന്, കെ.അബൂബക്കര്‍, സി.എം.എ സമദ്, എം.ടി ഹംസ, കെ.പി അബ്ദുറഹ്മാന്, പി.സി സിദ്ദീഖ്, കെ.ടി അബ്ദുല്‍ ജലീല്‍, റഷീദ് ചതുരാല തുടങ്ങിയവര്‍ സംസാരിച്ചു.
