പാലക്കാട്: കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നെല്ലിയാമ്പതി ചുരം റോഡില്‍ പാറ വീഴ്ച യ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ.സുധീര്‍ ഉത്തരവിറക്കി. ഇതുപ്രകാരം നെല്ലിയാമ്പതി പ്രദേശവാസികള്‍ക്ക് അത്യാവശ്യഘട്ടങ്ങളിലെ യാത്ര ഒഴികെ പുറത്തുനിന്നുള്ളവര്‍ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള യാത്രകളും, കൂടാതെ ചുരംവഴിയുള്ള ഭാരവാഹന ങ്ങളുടെ ഗതാഗതവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അനുവദിക്കില്ല. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് മണിവരെ രാത്രികാല വാഹനയാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ പ്രദേശവാസികളുടെ അത്യാവശ്യയാത്രകള്ക്കും, അടിയന്തര വൈദ്യസഹായ ആവ ശ്യങ്ങള്ക്കുമുള്ള വാഹനങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ടായിരിക്കും.
നിലവില്‍ ചുരം റോഡിലെ മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപി ച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതിനാലാണ് പൊതുജനസുരക്ഷയ്ക്കായുള്ള ഈ മുന്‍കരുതല്‍ നടപടി. നിര്‍ദേശങ്ങള്‍ ലഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
