മണ്ണാര്‍ക്കാട്:2016 മുതല്‍ നാല് വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത നൂറുകണക്കിന് അധ്യാപകര്‍ക്ക് കോവിഡ് -19 ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സര്‍ക്കാര്‍ യാതൊരുവിധ സഹായവും നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കരുണയു ടെ കൈത്താങ്ങുമായി കെ.എസ്.ടി.യു അധ്യാപക സംഘടന മാതൃകയായി. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഇത്തരം അധ്യാപകര്‍ക്ക് അടിയന്തരാശ്വാസമായി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കൂടെയുണ്ട് കെ.എസ്.ടി.യു’ബെനിഫിറ്റ് സ്‌കീം പ്രകാരം ധനസഹായമെത്തിച്ചത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മുഖേന ‘കൂടെയുണ്ട് കെ.എസ്.ടി.യു ബെനി ഫിറ്റ് സ്‌കീം ഉദ്ഘാടനം ചെയ്തു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ ക്കും ദിനേനയെന്നോ ണം സമാശ്വാസ നടപടികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഇത്തരം അധ്യാപകരുടെ പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിച്ചത് ശരിയായില്ലെന്നും എയ്ഡഡ് വിദ്യാ ലയങ്ങളില്‍ നിയമാനു സൃതം നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാ ന്‍ സത്വര നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ് .ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍,വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോ ക്കോട്,സലീം നാലകത്ത്, കെ.പി.എ.സലീം, സി.എച്ച്. സുല്‍ഫി ക്കറലി എന്നിവര്‍ സംസാരിച്ചു.