മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോഴ്സുകളിലേയ്ക്ക് 2026-2027 അധ്യയന വര്‍ഷ ത്തെ കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു.ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ എന്‍ജിനിയറിങ് കോഴ്സുകളിലേയ്ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്പ്പിക്കാവുന്നതാ ണ്.സര്‍ക്കാര്‍/എയ്ഡഡ്/സ്വയംഭരണഎയ്ഡഡ്/സര്‍ക്കാര്‍ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എന്‍ജിനിയറിങ് കോളേജുകളിലേയ്ക്കാണ് ഓപ്ഷനുകള്‍ ക്ഷണിക്കുന്നത്.
2026-ലെ എന്‍ജിനിയറിങ് കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാ ര്‍ഥികള്‍ക്ക് ജൂലൈ ആറിന് വൈകിട്ട് നാലുമണി വരെ www.cee.kerala.gov.in ലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെ അലോട്ട്മെന്റിന് പരിഗണി ക്കുന്നതല്ല. ഈ ഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകള്‍ തുടര്‍ന്നുളള ഘട്ടത്തില്‍ പുതുതായി നല്കാന് സാധിക്കുന്നതല്ല.
ആയതിനാല്‍ പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനിയറിങ് കോഴ്സുകളിലേ യ്ക്കും ഈ ഘട്ടത്തില്‍ തന്നെ ഓപ്ഷനുകള്‍ നല്കാന് വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ല്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോണ്‍: 0471-2332120, 0471-2338487.
