എടത്തനാട്ടുകര: വീടുകളില്‍ കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഗുണമേന്മയുള്ള പരിചരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കായുള്ള പ്രതിമാസ പരിശീലന പദ്ധതി തുടങ്ങി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കൊടുങ്ങയില്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ലിനിക് വൈസ് ചെയര്മാന് റഷീദ് മാസ്റ്റര്‍ അധ്യക്ഷനായി.
രോഗികള്‍ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, പരിചരണ രീതികള്‍, ചികിത്സാരംഗത്തെ പുതിയ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് നഴ്സുമാര്‍ക്ക് കൂടുതല്‍ അറിവും പ്രായോഗിക പരിജ്ഞാനവും നല്‍കുന്നതിനായി തുടര്‍വിദ്യാഭ്യാസ പദ്ധതി സംഘടി പ്പിച്ചു. രോഗീപരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും രോഗികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ പരിചരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി ‘എഡിമ’ , ‘ഇലക്ട്രോലൈറ്റ് ഇംബാലന്‍സ്’ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടന്നു. നഴ്സ് അസ്മ ക്ലാസിന് നേതൃത്വം നല്കി.
ശരീരത്തില്‍ ദ്രാവകം അമിതമായി അടിഞ്ഞുകൂടുന്നതുമൂലമുണ്ടാകുന്ന നീര്‍ക്കെട്ട് (എഡിമ), ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങ ളെക്കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറി ച്ചും ക്ലാസില്‍ വിശദീകരിച്ചു. രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിന്റെയും ശാസ്ത്രീയമായ പരിചരണരീതികള്‍ പിന്തുടരുന്നതിന്റെയും ആവശ്യകതയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ക്ലിനിക് ഭാരവാഹി പി.അലി, റഹീസ് എടത്തനാട്ടുകര, എ.മുഹമ്മദ് സക്കീര്‍, സി .ഗഫൂര്‍, സിദ്ദീഖ് മാസ്റ്റര്‍, ഫാത്തിമത്ത് സുഹറ, വി.കെ ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.
