മണ്ണാര്‍ക്കാട്: പി.ജയരാജന് രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തകത്തെ കുറി ച്ച് പുരോഗമന കലാസാഹിത്യസംഘം മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ജൂലായ് അഞ്ചിന് ചര്‍ച്ച സംഘ ടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈകിട്ട് അഞ്ചിന് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്ക യോഗത്തില്‍ പുസ്തക രചയിതാവ് പി.ജയരാജന്, പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗം കെ.ജയദേവസന് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ചിന്ത പുസ്തകം മണ്ണാര്‍ക്കാട് സ്വദേശിയായ ടി.പി ഷിഹാബുദ്ദീനാണ് എഡിറ്റ് ചെയ്തത്. ഇതിനകം പുസ്തക ത്തിന്റ അഞ്ച് പതിപ്പുകളാണ് ഇറക്കിയിട്ടുള്ളത്. പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച ജില്ലയില്‍ ആദ്യ മായാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജി.രാമചന്ദ്രന്, ഷാലി അബൂക്കര്‍, കെ.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
