കോട്ടോപ്പാടം: എം.ജി.എന്‍.ആര്.ഇ.ജി.എസ്. സ്റ്റാഫ് യൂണിയന് (എസ്.ടി.യു) അംഗത്വ കാംപെയിന് തുടങ്ങി. ജില്ലാ തല ഉദ്ഘാടനം കോട്ടോപ്പാടത്ത് എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍ നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പതിപ്പായ വികസിത് ഭാരത് ഗ്യാര ന്റീ ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ പദ്ധതിയിലേക്ക് മാറുമ്പോള്‍ തൊഴിലാ ളികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെ ന്ന് അദ്ദേഹം പറഞ്ഞു.എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, എം.എസ്.യു. സംസ്ഥാ ന ട്രഷറര്‍ കെ.പി അഫ്ലഹ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എം അഷ്റഫ്, മന്‍സൂര്‍ അലനല്ലൂര്‍, എന്‍. സാബിത്ത് എന്നിവര്‍ പങ്കെടുത്തു.
