മണ്ണാര്‍ക്കാട്: അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരള അലനല്ലൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുല്ല അന്‍സാരി മുഖ്യാതിഥിയായി.ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സി.മുഹമ്മദാലി അധ്യക്ഷനായി. അംഗങ്ങളു ടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് രാജന് തിരുവാഴിയോട്, വൈസ് പ്രസിഡന്റ് കെ.രാമദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.പി ഷരീഫ്, സുജിത്, മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്, സെക്രട്ടറി വി.മണി കണ്ഠന്, യൂണിറ്റ് സെക്രട്ടറി കെ.കുമാര്‍, ട്രഷറര്‍ കെ.സിദ്ദീഖ്, പി.കുഞ്ഞലവി, അജി, സി.പി പ്രതീഷ് പങ്കെടുത്തു. ഭാരവാഹികള്‍: സി.മുഹമ്മദാലി ( പ്രസി), സി.പി പ്രതീഷ് (സെക്ര), കെ. അബൂബക്കര്‍ സിദ്ദിഖ് (ട്രഷ), എടത്തനാട്ടുകര യൂണിറ്റ് ഭാരവാഹികള്‍: ഇ.ഷൗക്കത്തലി (പ്രസി), സി.സുനില്‍കുമാര്‍ (സെക്ര), പി.ബാബു ( ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
