മണ്ണാര്‍ക്കാട്: 2026-27 അധ്യയന വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി (ജി.എന്‍.എം), ഓക്സിലറി നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി (എ.എന്‍.എം) കോഴ്സു കളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരമാണ് പ്രവേശനം. അപേക്ഷകള്‍ ഇന്ന് മുതല്‍ 23 വരെ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വെബ്സൈറ്റായ www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജി.എന്‍.എം., എ.എന്‍.എം. എന്നീ രണ്ട് കോഴ്സുകള്‍ക്കും ഒരൊറ്റ അപേക്ഷ മതി.അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താല്പര്യമുള്ള കോഴ്സുകള്‍ തിരഞ്ഞെടുക്കാം. പൊതുവിഭാഗത്തിന് ജി.എന്‍.എം. കോഴ്സിന് 400 രൂപയും, ജി.എന്‍.എം.-എ.എന്‍.എം. രണ്ടിനും ചേര്‍ന്ന് അപേക്ഷി ക്കുമ്പോള് 600 രൂപയും, എ.എന്‍.എം. കോഴ്സിന് മാത്രം 300 രൂപയുമാണ് അപേക്ഷാഫീസ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് യഥാക്രമം 200, 300, 150 രൂപ എന്നിങ്ങനെയാണ് ഫീസ്.ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയോ ഇന്ന് മുതല്‍ 23 വരെ ഫീസ് അടയ്ക്കാം.
ജി.എന്‍.എം. കോഴ്സിന് ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 40 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം.അര്‍ഹരായ അപേക്ഷ കരുടെ അഭാവത്തില്‍ മറ്റ് സ്ട്രീമുകളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിജയിച്ചവരെയും പരിഗ ണിക്കും.എ.എന്‍.എം. കോഴ്സിന് ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചി രിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും അറിയണം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍വിവരങ്ങള്‍ക്ക്: 0471-2560361, 2560302, 2560303, 2560364.
