കോട്ടോപ്പാടം: മത ഭൗതികവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ സമൂഹത്തില്‍ ധാര്‍മ്മികമായ മാറ്റ ങ്ങള് സൃഷ്ടിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള കോട്ടോപ്പാടം എം.ഐ.സി. വിമെന്‍സ് അക്കാദമിയില്‍ മഹ്ദിയ്യ പഠനാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് തന്നെ ആദ്യമായി സര്‍വകലാശാലകള്‍ ഉള്‍പ്പടെ വിവിധ വിദ്യാഭ്യാസ സംരംഭങ്ങള്‍ സ്ഥാപിച്ചു സ്ത്രീകള്‍ മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എം.ഐ.സി. വര്‍ക്കിംഗ് പ്രസിഡന്റ് മുസ്തഫ അശ്റഫി കക്കുപ്പടി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന സെക്രട്ടറി അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി.
സി.മുഹമ്മദ് കുട്ടി ഫൈസി,പഴേരി ശരീഫ് ഹാജി, കെ.പി ബാപ്പുട്ടി ഹാജി, ടി.കെ സുബൈര്‍ മൗലവി, ടി.കെ ഇബ്രാഹിം ഹാജി,ഷമീര്‍ ഫൈസി കോട്ടോപ്പാടം, കബീര്‍ അന്‍വരി നാട്ടുകല്‍, സുലൈമാന്‍ ഫൈസി, ഉമ്മര്‍ ഹാജി, എന്‍. അയമുട്ടി ഹാജി, കല്ലടി അബൂബക്കര്‍, വി.കെ അബൂബക്കര്‍ ജില്ലാപഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍, റഷീദ് മുത്തനില്‍, പ്രിന്‍സിപ്പല്‍ കെ.പി ഫര്‍ഹാന നസ്റിന്,സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, അക്കാദമിക് കൗണ്‍സില്‍ ചെയര്മാന് ടി.അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
