കോട്ടോപ്പാടം: ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പാലിയേറ്റീവ് ആന്റ് റിലീഫ് ഫൗണ്ടേഷന് പാലിയേറ്റീവ് മേഖലയില്‍ ദീര്‍ഘകാലമായി മികവുറ്റ സേവനം അനുഷ്ഠിക്കുന്ന മുന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എന്‍.അബ്ബാസിന് സ്നേഹാദരവ് നല്കി. സേവന സന്നദ്ധതയും അര്‍പ്പണ ബോധവും മുഖമുദ്രയാക്കി കിടപ്പുരോഗികള്‍ക്ക് താങ്ങായി നിലകൊള്ളു ന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ യോഗം പ്രകീര്‍ത്തിച്ചു. പ്രസിഡന്റ് അസീസ് കോട്ടോപ്പാടം അധ്യക്ഷനായി. ജനറല്‍സെക്രട്ടറി അക്കര മുഹമ്മദലി, ടി.കെ ഇബ്രാഹിം ഹാജി, പി.ടി സിദ്ദീഖ്, ഹമീദ് കൊമ്പത്ത്, ഷംസുദ്ദീന് നാലകത്ത്, എ.അബ്ദുല്‍ നാസര്‍, ഫൈസല്‍ കല്ലടി, സി.പി ഇക്ബാല്‍, എന്‍.ഒ സലീം, സ്റ്റാഫ് നഴ്സ് ഷമീറ തുടങ്ങിയവര്‍ പങ്കെടുത്തു.
